ഇരുട്ടടി തുടരുന്നു ; തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി

Jaihind News Bureau
Friday, February 19, 2021

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ധനവിലവര്‍ധന തുടരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില.