യുഎഇയിൽ ഇന്ധന വില വർധിച്ചു

Jaihind Webdesk
Friday, March 1, 2019

യുഎഇയിൽ ഇന്ധന വില വർധിച്ചു. സൂപ്പർ പെട്രോൾ ലീറ്ററിന് 9 ഫിൽസും സ്‌പെഷ്യൽ പെട്രോളിന് 8 ഫിൽസും ഡീസൽ ലീറ്ററിന് 13 ഫിൽസുമാണ് വർധിച്ചത്. സൂപ്പർ 98 പെട്രോൾ വില 2.04 ദിർഹമായി. നേരത്തെ ഇത് 1.95 ദിർഹമായിരുന്നു. സ്‌പെഷ്യൽ 95 വില ലിറ്ററിന് 1.92 ദിർഹമാണ്. നേരത്തെ, 1.84 ആയിരുന്നു വില. അതേസമയം , ഡീസൽ ലീറ്ററിന് 2.28 ദിർഹത്തിൽ നിന്ന്, 2.41 ദിർഹമായി കൂടി. മൂല്യവർധിത നികുതി ഉൾപെടെയുള്ള നിരക്കാണിത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ചാണ് ഇന്ധന വില നിശ്ചയിക്കുന്നത്.[yop_poll id=2]