ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന് ഇന്നും വില കൂട്ടി

Jaihind Webdesk
Friday, July 2, 2021

രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല വീണ്ടും കൂട്ടി. ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ 59 തവണയാണ് ഇന്ധന വില കൂട്ടിയത്. 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ വി​ല 100 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി. ഇന്നലെ പാചകവാതക വിലയും വര്‍ധിപ്പിച്ചിരുന്നു.