ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

Jaihind Webdesk
Monday, October 11, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയിൽ 104.72 രൂപയുമാണ് വില. കോഴിക്കോട് 104. 94 രൂപയാണ് പെട്രോളിന്‍റെ ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 75 പൈസയായി.

തിരുവനന്തപുരം നഗരത്തിലും ഇടുക്കിയിലും ഡീസൽ വില 100 കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. ഇടുക്കി പൂപ്പാറയിൽ ഇന്നത്തെ ഡീസൽ വില 100.10 ഉം, അണക്കരയിൽ 100.07 ഉം ആണ്. കൊച്ചിയിൽ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. കൊച്ചിയില്‍ ഡീസലിന് 98 രൂപ 38പൈസയുമായി.

18 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 4 രൂപ 93 പൈസയാണ്.  പെട്രോളിന് 3 രൂപ 29 പൈസയും കൂട്ടി. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.