നടുവൊടിച്ച് ഇന്ധനവില വർധന: ഇന്നും കൂട്ടി; പെട്രോളിന് 44 പൈസ, ഡീസലിന് 42

Jaihind Webdesk
Monday, April 4, 2022

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. ഇതോടെ 10 ദിവസത്തിനുള്ളില്‍ പെട്രോള്‍ ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 115 കടന്നു.

ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമായി.