ഇന്ധനവില വീണ്ടും കൂട്ടി ; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വില കൂട്ടിയത് ഇത് എട്ടാം തവണ

Jaihind Webdesk
Friday, May 14, 2021

തിരുവനന്തപുരം : കൊവിഡ് ദുരിതത്തില്‍ ജനം വലയുന്നതിനിടെ ഇരുട്ടടിയായി ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35  പൈസയും പെട്രോളിന് 29  പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54  പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52  പൈസയുമാണ്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.