സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു

സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു. ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. കൊച്ചി നഗരത്തിൽ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി ഉയർന്നു. സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും വർധിച്ചത് 16 രൂപ വീതമാണ്.

Comments (0)
Add Comment