ഇന്നും കൂട്ടി ; ഈ മാസം ഡീസലിന് 9 രൂപയും പെട്രോളിന് 7 രൂപയും വർദ്ധിപ്പിച്ചു

Jaihind Webdesk
Thursday, October 28, 2021

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില  ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട് പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി പെട്രോള്‍ 108.55 ഡീസല്‍ 102.40.

ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.