രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വർധന ; അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വില കുറഞ്ഞു

Jaihind Webdesk
Thursday, July 15, 2021

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍  വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 103 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 96 രൂപ 47 പൈസയുമായി. ക്രൂഡ് വിലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ശതമാനം ഇടിവുണ്ടായിട്ട് കൂടി രാജ്യത്ത് വില ഉയരുകയാണ്.