ഇന്ധനവില കുതിയ്ക്കുന്നു ; ഇന്നും വില വർദ്ധിപ്പിച്ചു

Jaihind Webdesk
Saturday, June 12, 2021

ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98 രൂപ പത്ത് പൈസയായി. ഡീസലിന് 93 രൂപ 42 പൈസ. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 34 പൈസയും ഡീസലിന് 91 രൂപ 77 പൈസയുമാണ് ഇന്നത്തെ വില.