പൊതുജന പ്രതിഷേധം : ഇന്ധനവില കുറച്ച് കേന്ദ്രം ; തീരുമാനമെടുക്കാതെ കേരളം

Jaihind Webdesk
Thursday, November 4, 2021

നീണ്ട നാളത്തെ പ്രതിപക്ഷ – പൊതുജന പ്രതിഷേധത്തിനൊടുവില്‍ പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചു. കേരളത്തിൽ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു കേന്ദ്ര സർക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്‍റെ വാറ്റ് കുറക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതി കുറച്ചതോടെ  തിരുവനന്തപുരത്ത് പെട്രോൾ വില 105രൂപ 86 പൈസയായി. ഡീസൽവില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയിൽ ഡീസൽ വില 91 രൂപ 41 പൈസ , പെട്രോൾ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസൽ വില 91.79 , പെട്രോൾ വില 104.48 പൈസയുമായി.