കോവിഡ് 19ഉം ലോക്ക് ഡൗണും : മലബാറിലെ പഴവർഗ വിപണി പ്രതിസന്ധിയില്‍

മലബാറിലെ പഴവർഗ വിപണി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കോവിഡ് രോഗത്തിന്‍റെ തളർച്ചക്കൊപ്പം തന്നെ കേരള-കർണാടക അതിർത്തി അടച്ചതും പഴവർഗ വിപണയിയെ സാരമായി ബാധിച്ചു.

ചുട്ടുപൊള്ളുന്ന വേനലിൽ നിമിഷങ്ങൾ കൊണ്ടാണ് വിപണിയിലെ പഴ വർഗ്ഗങ്ങൾ വിറ്റൊഴിയാറുള്ളത്. സീസണിലെ വില്‍പന പ്രതീക്ഷിച്ചു കാത്തിരുന്ന വില്‍പനക്കാർക്കു പക്ഷെ കോവിഡ് കാലം നൽകിയത് വേനൽ ചൂടിനേക്കാൾ പൊള്ളുന്ന ചൂട്. വിൽപനക്കാർ പകുതിയിലധികവും ഇത്തവണ വില്പന നടത്തുന്നില്ല. പോലീസിന്‍റെ കണ്ണ് വെട്ടിച്ചു ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു വില്പന നടത്തുന്നവർക്കാകട്ടെ ലഭിക്കുന്നത് നാമമാത്രമായ കച്ചവടവും.

വളരെ കുറച്ചു പഴങ്ങളാണ് വിപണിയിലെത്തുന്നത്. കർണാടക അതിർത്തി പ്രശ്നം പരിഹരിച്ചെങ്കിൽ മാത്രമേ ഇനി പഴങ്ങളുമായി ചരക്കു വാഹനം മലബാറിൽ എത്തുകയുള്ളൂ. ഇതോടെ വരുമാനം നിലച്ചു കച്ചവടക്കാരും പ്രതിസന്ധിയിലായി.

Comments (0)
Add Comment