സൗജന്യവാക്‌സിന്‍ : പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി ; വാക്സിൻ നയം തിരുത്താന്‍ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷം

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം :  കൊവിഡ് വാക്സിൻ സൗജന്യവും സമയബന്ധിതവുമായി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണമന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഏകകണ്‌ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് പ്രമേയം അവതരിപ്പിച്ചത്.  പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയം തിരുത്തിയെഴുതാന്‍ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.