തട്ടിപ്പ് വീരന്‍ നീരവ് മോദി ലണ്ടനില്‍; വജ്രവ്യാപാരം ഇപ്പോഴും തുടരുന്നു

Jaihind Webdesk
Saturday, March 9, 2019

ന്യൂഡല്‍ഹി: 13,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയ വിവാദ വജ്ര വ്യവസായി ലണ്ടന്‍ നഗരത്തില്‍ സ്വതന്ത്രനായി വിലസുന്നതിന്റെ ദൃശ്യങ്ങല്‍ പുറത്തുവന്നു. ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി താമസിക്കുകയാണ് നീരവ് മോദി എന്നാണ് റിപ്പോര്‍ട്ട്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യങ്ങളോട് പ്രതികരിക്കാന്‍ നീരവ് മോദി വിസമ്മതിച്ചു.? ‘നോ കമന്റ്‌സ്’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി. കോടികള്‍ തട്ടിയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ മുംബൈ അലിബാഗിലെ കടലോര ബംഗ്ലാവ് റവന്യൂ അധികൃതര്‍ തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തകര്‍ത്തത്.[yop_poll id=2]