പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. റെയില്‍വേ ശുചീകരണ കരാര്‍ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷൊര്‍ണൂര്‍ പാലത്തില്‍ കേരള എക്സ്പ്രസ് ട്രെയിനാണ് തട്ടിയത്. തൊഴിലാളികള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല എന്നാണ് പ്രാഥമിക വിവരം. നാലുപേരും ട്രെയിന്‍ വരുമ്പോള്‍ പാളത്തിലായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍.റാണി, ലക്ഷ്മണന്, വല്ലി, ലക്ഷ്മണന് എന്നിവരാണ് മരിച്ചത്.ഇതുവരെ മരിച്ച ഒരാളുടെ മൃതദേഹം ലഭിച്ചില്ലെന്നാണ് വിവരം. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി