ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Jaihind News Bureau
Friday, December 18, 2020

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് മുടപുരത്താണ് സംഭവം.  കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിലെ വളർത്തുനായക്കും വിഷം നൽകിയ നിലയിൽ അണ് കാണപ്പെട്ടത്. സുബി (52), ദീപകുമാരി (41), അഖിൽ (18), ഹരിപ്രിയ (13) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.