ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങി മരിച്ച നിലയിൽ

Jaihind News Bureau
Thursday, December 31, 2020

പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേർ വീട്ടിനുളളിൽ രണ്ടു കയറിലായി തൂങ്ങി മരിച്ച നിലയിൽ. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിട്ടി വച്ചതിനെ തുടർന്ന് ലക്ഷങ്ങൾ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. ബിജു
എല്ലാവരോടും ഡിസംബർ 31 നകം പണം നൽകാമെന്നാണ് പറഞ്ഞിരുന്നത്. പണം നൽകേണ്ടവരോട് രാവിലെ വീട്ടിൽ എത്താനും ബിജു ഫോൺ ചെയ്ത് പറഞ്ഞിരുന്നു.

ഹാളിലെ ഹുക്കിൽ പിതാവും മകനും ബഡ് റൂമിലെ ഹുക്കിൽ അമ്മയും മകളുമാണ് ഒരു കയറിൽ ഇരുവശത്തുമായി തൂങ്ങിയത്. വീടിന്‍റെ ചുമരിൽ മൂന്നിടത്ത് തന്‍റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കൊളജിൽ പോസ്റ്റ്മോർട്ടം നടത്തും.