കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു; ഒരാള്‍ പോലീസ് ഡ്രൈവർ

 

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചു. പോലീസ് ഡ്രൈവറായ അനിൽകുമാർ, മകൻ അമൽ, അനിൽകുമാറിന്‍റെ സഹോദര പുത്രൻ അദ്വൈത്, സഹോദരിയുടെ മകൻ ആനന്ദ് എന്നിവരാണ് മരിച്ചത്.

കരമന ആറിന് സമീപത്തെ പുരയിടത്തിൽ  കൃഷിക്ക് എത്തിയതായിരുന്നു ഇവർ. പുരയിടത്തിൽ വളം ഇട്ട ശേഷം കുളിക്കാൻ ഇറങ്ങിയ ആനന്ദ് ആണ്ആദ്യം അപകടത്തിൽപ്പെട്ടത്. ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽ കുമാറും മറ്റുള്ളവരും അപകടത്തിൽ പ്പെടുകയായിരുന്നു. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനിൽകുമാർ. മൃതദേഹങ്ങൾ ആര്യനാട് ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Comments (0)
Add Comment