തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയായ ജിബിൻ കഴിഞ്ഞ ആഴ്ചയാണ് പോക്സോ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഊരുട്ടുകാല സ്വദേശിയായ ആദിത്യനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ ഉടന്‍ തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.