മുൻ കേന്ദ്രമന്ത്രി ജോർജ്ജ് ഫെർണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. രാവിലെ 7 മണിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച അദേഹം ഏറെക്കാലമായി ചികില്‍സയിലായിരുന്നു.
കര്‍ണാടകയില്‍ ജനിച്ചെങ്കിലും മുംബൈയിലും ദില്ലിയിലുമായിരുന്നു രാഷ്ട്രീയം പഠിച്ചതും പയറ്റിത്തെളിഞ്ഞതും. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായി വളര്‍ന്ന അദേഹം ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ഈ നിലയിലേക്ക് വളര്‍ന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു.
തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്‍റേത്.
വിവിധ മന്ത്രിസഭകളില്‍ റെയില്‍വെ, വ്യവസായം, പ്രതിരോധം തുടങ്ങി സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രിയായിരിക്കെ കോര്‍പറേറ്റു കമ്പനികളോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ച അദ്ദേഹം പിന്നീട് റെയില്‍വെ വകുപ്പ് കൈകാര്യം ചെയ്യവെ കൊങ്കണ്‍ റയില്‍വെ യാഥാര്‍ഥ്യമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു.