സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്; ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനപരാതി; ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗോയ്

Jaihind Webdesk
Saturday, April 20, 2019

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നത്. അടിയന്തര വിഷയം ചർച്ച ചെയ്യാനാണ് സിറ്റിംഗ് എന്ന് പറഞ്ഞാണ് നോട്ടീസ് പുറത്തുവിട്ടത്.

 

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്  മറ്റൊരു തരത്തിലും തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന പറഞ്ഞു.  സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.  അത്യസാധാരണമായ നടപടിക്രമങ്ങളാണ് കോടതിയിൽ നടക്കുന്നത്.