വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. എൽ ഡി എഫ് നോമിനിയായ തന്നെ മാറ്റി യു ഡി എഫ് കാലത്തെ ലത ജയരാജിനെ വച്ചത് എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ട്.
ഡിവൈഎസ്പി സോജൻ ഒരു ഘട്ടത്തിലും സഹകരിച്ചിരുന്നില്ലന്നും ജലജ മാധവൻ പറഞ്ഞു. കേസ് ഈ തെളിവ് വെച്ച് കോടതിയിൽ എത്തിയാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും ജലജ മാധവൻ വ്യക്തമാക്കി.