ജൂണ്‍ നാലിന് ശേഷം ‘മുന്‍ പ്രധാനമന്ത്രി’ ആത്മപരിശോധന നടത്തണം; കെജ്‌രിവാളിന്‍റെ ജാമ്യത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജൂണ്‍ നാലിന് ശേഷം മോദിക്ക് ആത്മപരിശോധന നടത്താന്‍ സമയം ലഭിക്കുമെന്നും എഐസിസി മാധ്യമവിഭാഗം ചെയർമാന്‍ പവന്‍ ഖേര പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇത്രയും നാളും താന്‍ ചെയ്തുകൊണ്ടിരുന്ന രാഷ്ട്രീയം എന്തായിരുന്നു എന്ന് മോദി ആത്മപരിശോധന നടത്തണം. ജൂണ്‍ നാലിന് ശേഷം സബർമതി ആശ്രമത്തിൽ ഇരുന്നുകൊണ്ട് ആത്മപരിശോധന നടത്താൻ മോദിക്ക് അവസരമുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നു. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും അർഹമായ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പവൻ ഖേര ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Comments (0)
Add Comment