ചെന്നൈ : തമിഴ്‌നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ.വി.കെ.എസ്.ഇളങ്കോവന്‍ അന്തരിച്ചു.മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്‌സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്നു. ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആണ്. ചെന്നൈയില്‍ രാവിലെ 10:15നായിരുന്നു അന്ത്യം.
ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മണപ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഇളങ്കോവന്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു.
മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്.