മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു; അനുശോചിച്ച് നേതാക്കള്‍

കൊച്ചി: മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40 നായിരുന്നു അന്ത്യം. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്‍റായിരുന്നു. കെപിസിസി വെെസ് പ്രസിഡന്‍റ് ചുമതലയും വഹിച്ചു.

യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം യൂത്ത് കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്‍റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട് നാലു തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു. ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തെ തുടർന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനായി പുറപ്പെട്ട ബെന്നി ബഹനാൻ എംപി മണിപ്പൂർ യാത്ര ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചു.

Comments (0)
Add Comment