മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ കുട്ടപ്പൻ അന്തരിച്ചു

 

കൊച്ചി: മുൻ മന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. എം.എ കുട്ടപ്പൻ അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013 ൽ പക്ഷാഘാതം വന്ന അദ്ദേഹം ചികിത്സയിലായിരുന്നു. ഭൗതികശരീരം ഡിസിസി ഓഫീസിൽ രാവിലെ 10 മുതൽ പൊതുദർശനത്തിന് വെക്കും. 11 മണിക്ക് ശേഷം കലൂർ പൊറ്റക്കുഴി പള്ളിക്ക് സമീപമുള്ള നവ്യാ റോഡിലുള്ള വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. നാലു മണിക്ക് ശേഷം പച്ചാളം പൊതുശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകൾ നടക്കും.

 

Comments (0)
Add Comment