ബംഗാള്‍ സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുൻ എം.പി ജ്യോതിർമൊയി സിഖ്ധർ ബി.ജെ.പിയിൽ ചേർന്നു

Jaihind News Bureau
Wednesday, June 10, 2020

 

ബംഗാളിൽ മുൻ സി.പി.എം എം.പി ജ്യോതിർമൊയി സിഖ്ധർ ബി.ജെ.പിയിൽ ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിർച്വൽ റാലി നടത്തി ബംഗാളിൽ മാറ്റത്തിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജ്യോതിർമൊയി സിഖ്ധറിന്‍റെ ബി.ജെ.പി പ്രവേശം.

2004-ലെ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽ ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി സത്യബ്രതാ മുഖർജിയെ പരാജയപ്പെടുത്തിയാണ് ജ്യോതിർമൊയി സിഖ്ധർ ലോക്സഭയിൽ എത്തിയത്. 2009-ൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബംഗാളിൽ  കഴിഞ്ഞ ഏതാനും മാസത്തിനിടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സി.പി.എം
നേതാവാണ് ജ്യോതിർമൊയി സിഖ്ധർ.

മൂന്ന് തവണ സിറ്റിങ് എംഎല്‍എയായിരുന്ന ഖഗേന്‍ മുര്‍മു, മുന്‍ സിപിഎം എംഎല്‍എ മഫൂസ ഖാത്തൂന്‍ തുടങ്ങിയവരും നേരത്തെ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. നിലവില്‍ ബിജെപി വൈസ് പ്രസിഡന്റാണ് മഫൂസ ഖാത്തൂന്‍