കെഎസ് യുവിന്‍റെ ആദ്യ വനിതാ ജില്ലാ പ്രസിഡണ്ട്‌ കെഎസ് ത്രേസിയാമ്മ വിടവാങ്ങി

Jaihind Webdesk
Thursday, October 14, 2021

കെഎസ് യുവിന്‍റെ  ആദ്യ വനിതാ ജില്ലാ പ്രസിഡണ്ട്‌ കെഎസ് ത്രേസിയാമ്മ (78 )വിടവാങ്ങി. എരിയുന്ന നാക്കും, തീ ഉതിർക്കുന്ന വാക്കുമായി ഹൈസ്കൂൾ കാലഘട്ടത്തിൽ  കെഎസ് യു വേദികളിലെത്തിയ ത്രേസിയാമ്മയുടെ പ്രസംഗപാടവം കണ്ട് വയലാർ രവിയാണ് അവരെ കെഎസ് യുവിന്‍റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്.

വിമോചന സമരവേദികളിൽ വാക്കുകൾ കൊണ്ട് തീ മഴ പെയ്യിച്ച പോരാളിയായിരുന്നു ത്രേസിയാമ്മ. പിൽക്കാലം കോട്ടയം ജില്ലയിൽ മണിമലയിൽ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച്, വിശ്രമം ജീവിതം നയിക്കുകയായിരുന്നു.