സ്വർണ്ണക്കള്ളക്കടത്ത് : മൊഴിയിൽ പൊരുത്തക്കേട്; ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

Jaihind News Bureau
Thursday, July 30, 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിൻ്റെ ഗൺമാൻ ആയിരുന്ന ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. പ്രാഥമിക മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് ക്ലിയറൻസ് ഏജന്‍റ്സ് അസോസിയേഷൻ ഭാരവാഹിയെയും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യുമെന്നും സൂചന .

നേരത്തെ, ജയഘോഷിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. സരിത്തിനൊപ്പമായിരുന്നു കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത്. എന്നാല്‍ ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ജയഘോഷ് മൊഴി നല്‍കിയിരുന്നു.