മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷൻ (86) അന്തരിച്ചു

Jaihind Webdesk
Sunday, November 10, 2019

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷൻ അന്തരിച്ചു. 86 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി.എൻ ശേഷൻ. 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1955 ബാച്ച് ഐ‌.എ‌.എസ് തമിഴ്‌നാട് കേഡർ ഉദ്യോഗസ്ഥനായിരുന്നു ടി.എൻ ശേഷൻ. 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത് കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 ൽ മഗ്സെസെ പുരസ്കാരം നേടിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ തിരുനെല്ലായിയിൽ 1932 ഡിസംബറിലായിരുന്നു ജനനം.  മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് സർവകലാശാലയില്‍ നിന്ന്  പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.