മനുഷ്യ സ്നേഹിയായ മുൻ മുഖ്യമന്ത്രി… ഉമ്മൻചാണ്ടിയെക്കുറിച്ച് മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ ഹൃദയസ്പർശിയായ വാക്കുകൾ..

Jaihind Webdesk
Friday, June 28, 2019

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മനുഷ്യ സ്നേഹപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേരിട്ട് അനുഭവിച്ചറിഞ്ഞ ആ സ്നേഹസ്പര്‍ശത്തെക്കുറിച്ചും മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ ഹൃദയസ്പർശിയായ വാക്കുകൾ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൂരോപ്പട കപ്പയിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കെ.എം ശേഖരന്‍റെ മകൻ രാമൻ എന്ന് വിളിക്കുന്ന വിജിയാണ് ഉമ്മൻചാണ്ടി രക്ഷകനായി മാറിയതും അദ്ദേഹത്തിന്‍റെ കരുതലും വിവരിക്കുന്നത്. സുഹൃത്തുക്കള്‍ പോലും തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ സ്നേഹപൂര്‍വ്വം പ്രാര്‍ത്ഥനയോടെ ചേര്‍ത്തുനിര്‍ത്തിയ ആ മനുഷ്യസ്നേഹിയെ നന്ദിയോടെ ഓര്‍ക്കുകയാണ് വിജി.

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആയിരിക്കുമ്പോൾ നിരവധി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നതിന് കൂരോപ്പടയിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു വിജി.