നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയാൽ ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്ക് നീങ്ങിയേക്കുമെന്ന് ബി.ബി.സി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് ടള്ളി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ ആരോപണങ്ങള്‍ കളവാണ്. അദ്ദേഹം ലോകം ആദരിച്ച നേതാവാണ്. രാജീവ് അഴിമതിക്കാരാനാണെന്ന മോദിയുടെ പ്രസ്താവന തീര്‍ത്തും തെറ്റാണ്.
രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണു രാജീവ് ഗാന്ധിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. രാജീവ് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ വരുമായിരുന്നില്ലല്ലോയെന്നും ടള്ളി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി മികച്ച നേതാവായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ട്. മോദിയുടെ പോലെ മോശം രീതിയിലുള്ള പ്രസംഗമല്ല രാഹുലിന്‍റേത്. പ്രിയങ്കാ ഗാന്ധിയുടേതും പക്വതയാര്‍ന്ന പെരുമാറ്റമാണെന്നും പ്രചാരണം ഇന്ദിരാ ഗാന്ധിയുടെ ശൈലിയിലാണെന്നും മാര്‍ക്ക് ടള്ളി പറഞ്ഞു.
ഹിന്ദു ദേശീയവാദം ഇത്തവണ തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ല. പ്രാദേശിക രീതിയില്‍ ഹിന്ദു ദേശീയത ഉയര്‍ത്തിയുള്ള പ്രചാരണം മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാതിയടിസ്ഥാനത്തില്‍ വോട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.