ഡോളര്‍ കടത്ത്: കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെ കസ്റ്റംസ് പ്രതി ചേര്‍ക്കും

Jaihind News Bureau
Tuesday, November 3, 2020

 

കൊച്ചി : വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദിനെ  പ്രതിചേര്‍ക്കാന്‍ കസ്റ്റംസ്.  ഇതിനായി എറണാകുളം പ്രിൻസിപ്പൽ സെസ്ഷൻസ് കോടതിയിൽ അപേക്ഷ നൽകി.  കേസില്‍ ശിവശങ്കറിന്‍റെ പങ്കും അന്വേഷിക്കുകയാണ്. ശിവശങ്കറിന്‍റെ സമ്മര്‍ദ്ദംമൂലമാണ് ഡോളര്‍ നല്‍കിയതെന്ന് ബാങ്ക് മാനേജര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

നയതന്ത്രപ്രതിനിധിയെ എങ്ങനെ പ്രതി ചേര്‍ക്കാനാകുമെന്നാണ് കോടതി കസ്റ്റംസിനോട് ചോദിച്ചത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച വിശദമായ വാദം നടക്കും. പ്രതി ചേര്‍ത്ത ശേഷം അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്‍റെ തീരുമാനം. ഇതിനു ശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നടപടികൾ സ്വീകരിക്കും.