മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ സംഭവത്തില്‍ സർക്കാരിനെ പരിഹസിച്ച് കൊല്ലം ഡി.സി.സി പ്രസിന്‍റ് ബിന്ദു കൃഷ്ണ. സർക്കാർ സ്വർണ്ണക്കടത്തുകാർക്കും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോള്‍ സിമന്‍റ് ഇറക്കാന്‍ മറന്നുപോയോ എന്ന് ബിന്ദു കൃഷ്ണ ചോദിച്ചു. അതോ അതും മുക്കിയോ എന്നും ബിന്ദു കൃഷ്ണ പരിഹസിച്ചു.
നിട്ടൂരിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നുവീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് വരെ തൊഴിലാളികളും മീൻപിടിത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടിത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്‌ട്രേക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് :
സ്വർണ്ണക്കടത്തുകാർക്കും സ്വപ്നയ്ക്കും പിന്നാലെ പോയപ്പോൾ സിമന്‍റ് ഇറക്കാൻ മറന്ന് പോയ സർക്കാർ.
അതോ അതും മുക്കിയോ…
ശക്തമായ അന്വേഷണം പ്രഖ്യാപിക്കണം.
https://www.facebook.com/BindhuKrishnaOfficial/posts/3446596728694066