മോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടത്തിൽ 190 ശതമാനം വർധനവ്

Jaihind News Bureau
Tuesday, October 8, 2019

നരേന്ദ്രമോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ ഭരണകാലത്ത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടി വർധിച്ചെന്നു റിപ്പോർട്ട്.
എഫ്.സി.ഐയുടെ കടത്തിൽ 190 ശതമാനം വർധനവാണ് മോദിയുടെ അഞ്ചുവർഷക്കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 മാർച്ചില്‍ 91.409 കോടി രൂപയായിരുന്നു എഫ്സിഐയുടെ കടം. എന്നാൽ ഇപ്പോഴിത് 2.65 ലക്ഷം കോടി രൂപയാണ്. 2019 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരമാണിത്

ഭക്ഷ്യധാന്യങ്ങളുടെ സംസ്കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സർക്കാർ ഏജൻസിയാണ് എഫ്സിഐ. താങ്ങുവിലയും സംസ്ഥാനങ്ങൾക്കുള്ള വിൽപനത്തുകയും നിശ്ചയിക്കുന്നത് കേന്ദ്രമാണ്. പൂർണമായും കേന്ദ്രസർക്കാരിനെ ആശ്രയിച്ചാണ് എഫ്സിഐയുടെ പ്രവർത്തനം.

നേരത്തെ ഭക്ഷ്യ സബ്സിഡി തുക പൂർണമായി കേന്ദ്രസര്‍ക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ വർഷങ്ങളായി ഈ തുക മുഴുവനായി നൽകുന്നില്ല. ഇതോടെയാണ് എഫ്സിഐ കടത്തിലായത്.

2016-17 കാലയളവ് മുതലാണ് കടം കുതിച്ചുയരാൻ തുടങ്ങിയത്. ഇക്കാലയളവില്‍ നാഷണൽ സ്മോൾ സേവിങ്സ് ഫണ്ടില്‍ നിന്ന് എഫ്സിഐ നിരന്തരം വായ്പ എടുത്തിരുന്നു. കേന്ദ്രം നൽകിയിരുന്ന ഭക്ഷ്യ സബ്സിഡി കുറഞ്ഞതോടെയാണ് എഫ്സിഐ വായ്പകളെ ആശ്രയിക്കാൻ തുടങ്ങി മാർച്ച് വരെയുള്ള കണക്കനുസരിച്ച് എൻഎസ്എസ്എഫ് വായ്പകളിൽനിന്നു മാത്രമായി എഫ്.സി ഐ ക്ക് 1.91 ലക്ഷം രൂപ കോടി കടമുണ്ട്