രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെന്ന അകാശവാദവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാര്‍ത്താസമ്മേളനം. സാമ്പത്തിക മാന്ദ്യം നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ ധനമന്ത്രി പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നും ആശങ്കവേണ്ടെന്നും അറിയിച്ചു.
ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2020 മാർച്ചിൽ നാല് ഇടങ്ങളിലായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. നിർമാണം പാതിയിലായ വീടുകൾ പൂർത്തിയാക്കാൻ വായ്പയ്ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും.
നികുതി നല്‍കാനുള്ള നടപടികള്‍ സുതാര്യമാക്കും. ഓണ്‍ലൈന്‍ സംവിധാനം വിപുലവും ലളിതവുമാക്കും. ചെറിയ നികുതി പിഴവുകള്‍ക്ക് ശിക്ഷ ഒഴിവാക്കും. കയറ്റുമതി ചുങ്കത്തിനായി ജനുവരി മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി തുറമുഖങ്ങള്‍ പരിഷ്കരിക്കുന്നത് കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷമാണ് നികുതി പരിഷ്കരണ നടപടികള്‍ക്ക് തുടക്കമിടുക. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കും. 2020 ജനുവരി 1 മുതല്‍ ടെക്സ്റ്റൈല്‍ മേഖലയിലെ കയറ്റുമതിക്ക് പുതിയ പദ്ധതി നടപ്പാക്കും. ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.
പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും തകൃതിയായി നടക്കുമ്പോഴും രാജ്യത്തെ വ്യാപാര വ്യവസായ മേഖലകളെല്ലാം തന്നെ അനുദിനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നതാണ് കാണാനാകുന്നത്. വാഹനവിപണി ഏറ്റവും വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ മുതല്‍ വന്‍ വ്യവസായ സ്ഥാപനങ്ങളുടെ വരെ നിലനില്പ് ഭീഷണിയിലാണ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ നിരുത്തരവാദപരമായ പ്രസ്താവനകളല്ല, മറിച്ച് അടിയന്തരമായ പ്രവൃത്തിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.