പ്രളയഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് അന്‍വര്‍ കീഴടങ്ങി

Jaihind News Bureau
Monday, June 22, 2020

എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയായ സിപിഎം നേതാവ് അന്‍വര്‍ കീഴടങ്ങി. സി പിഎം മുൻ തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗമാണ് അന്‍വര്‍.  പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പത്തരലക്ഷം രൂപയാണ് അന്‍വര്‍ തട്ടിയെടുത്തത്‌.  അൻവറിന്‍റെ ഭാര്യ കൗലത്ത് കേസിലെ നാലാം പ്രതിയാണ്. ഇരുവരേയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടും.