രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി; പ്രളയവും ബന്ദിപൂർ യാത്ര നിരോധനവും ചർച്ച

ബന്ദിപൂർ രാത്രി യാത്ര നിരോധനം ചാർച്ച ചെയ്യാൻ രാഹുൽ ഗാന്ധി എം പി, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രളയ പുനരധിവാസം ഉൾപ്പെടെ ഉള്ള വിഷയങ്ങൾ ചർച്ച ആയി. രാഷ്ട്രീയത്തിനതീതമായി ഇടപെടൽ വയനാടിന്‍റെ കാര്യത്തിൽ ഉണ്ടാകണമെന്ന് രാഹുൽ ഗാന്ധി കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.

രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്‌നത്തിന് എത്രയും വേഗം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

രാത്രി യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

rahul gandhipinarayi vijayan
Comments (0)
Add Comment