കൊറോണ : ഇന്ത്യക്കാരുമായി ചൈനയിൽ നിന്നുള്ള പ്രത്യേക വിമാനം ഡൽഹിയിൽ

ഇന്ത്യക്കാരുമായി ചൈനയിൽ നിന്നുള്ള പ്രത്യേക വിമാനം ഡൽഹിയിൽ. 40 ഓളം മലയാളി വിദ്യാർത്ഥികൾ വിമാനത്തിലുണ്ടെന്നാണ് പ്രാഥമിക വിവരം. ഡൽഹിയിൽ എത്തിയ എല്ലാവരെയും 14 ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും പുറത്ത് വിടുക. ഇവരെ പാർപ്പിക്കുന്നതിന് പ്രത്യേക ഐസൊലേഷൻ കേന്ദ്രം ഹരിയാനയിൽ സ്ഥാപിച്ചു. ചൈനയിലേക്കുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഡൽഹിയിൽ നിന്നും പുറപ്പെട്ടേക്കും.

Wuhancorona
Comments (0)
Add Comment