വിമാനത്തിലെ മർദ്ദനം: ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്

Jaihind Webdesk
Wednesday, July 20, 2022

തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവത്തില്‍ സർക്കാരിന് വീണ്ടും കനത്ത തിരിച്ചടി. ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം.

വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫിനെതിരെയും കേസെടുക്കണം. വലിയതുറ പോലീസിനാണ് കോടതിയുടെ നിർദ്ദേശം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.