രോഗ വ്യാപനത്തിന് കാരണം ക്വാറന്‍റൈൻ സംവിധാനത്തിന്‍റെ അപര്യാപ്തത : കെ.മുരളീധരൻ | VIDEO

Jaihind News Bureau
Thursday, June 11, 2020

സംസ്ഥാനത്തു സർക്കാർ നിർബന്ധിത ക്വാറന്‍റൈൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്വാറന്‍റൈൻ സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് രോഗം വർധിക്കാൻ കാരണമെന്നു കെ.മുരളീധരൻ എംപി. 14 ദിവസം ക്വാറന്‍റൈൻ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം കോഴിക്കോട് ആവശ്യപ്പെട്ടു.