‘വേദിയില്‍ അഞ്ചുപേർ, പോസ്റ്ററില്‍ ഏഴുപേർ, കേള്‍ക്കാന്‍ ഒരാള്‍ ! ബിജെപി തീർന്നു’ ; പരിഹസിച്ച് ശശി തരൂർ

Jaihind News Bureau
Sunday, February 21, 2021

കാലിയായ വേദിയെ നോക്കി പ്രസംഗിക്കുന്ന ബി.ജെ.പി നേതാവിന്‍റെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി ശശി തരൂർ എം.പി. ‘വേദിയിൽ അഞ്ചു പേർ, പോസ്റ്ററില്‍ ഏഴു പേർ, കേള്‍ക്കാന്‍ ഒരാള്‍ മാത്രം..’ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്‍റെ ചിത്രം പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസംഗ വേദി എവിടെയെന്ന് വ്യക്തമല്ലെങ്കിലും ഇത് കേരളത്തിലല്ല എന്ന് ശശി തരൂർ കുറിപ്പില്‍ വ്യക്തമാക്കി. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പ്രസംഗിക്കുന്ന ആള്‍ ഉള്‍പ്പെടെ വേദിയില്‍ അഞ്ച് പേരാണുള്ളത്. പിന്നിലെ പോസ്റ്ററില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 7 നേതാക്കളുടെ ചിത്രം. സദയില്‍ കാലിയായ കസേരകളും കാണാം. ആകെ ഒരാള്‍ മാത്രമാണ് പ്രസംഗം കേള്‍ക്കാനുള്ളത്.  ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. രസകരമായ കമന്‍റുകളും ട്വീറ്റിന് താഴെ വരുന്നുണ്ട്. ചെവി കേള്‍ക്കാത്തയാളായിരിക്കും ആ സദസിലുള്ള വ്യക്തി എന്നാണ് ഒരു കമന്‍റ്. ബി.ജെ.പി പാർട്ടി തീർന്നു എന്ന ഹാഷ് ടാഗോടെയാണ് തരൂരിന്‍റെ പോസ്റ്റ്.