ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എമ്മുകാർ കുറ്റക്കാര്‍

Jaihind Webdesk
Friday, July 26, 2019

ബി.ജെ.പി പ്രവർത്തകൻ തലശേരി ഇല്ലത്ത് താഴെയിലെ കെ.വി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സി.പി.എമ്മുകാർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തലശേരി അഡീഷനൽ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട കെ.വി സുരേന്ദ്രന്‍

സി.പി.എം പ്രവർത്തകരായ പുലപ്പാടി വീട്ടിൽ അഖിലേഷ്, മാണിക്കോത്ത് എം ബിജേഷ്, മുണ്ടോത്ത് കണ്ടിയിൽ എം കലേഷ്, വാഴയിൽ കെ.സി വിനീഷ്, പി.കെ ഷൈജേഷ് എന്നിവരാണ് കേസിലെ പ്രതികൾ.

2008 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിനകത്ത് അതിക്രമിച്ച് കയറി അസുഖബാധിതനായിരുന്ന സുരേന്ദ്രനെ സി.പി.എമ്മുകാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.