മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരു തൊഴിലാളിയെ കാണാതായി. തോട്ടപ്പള്ളി പൊഴിയില്‍ നിന്നും ശനിയാഴ്ച രാവിലെ മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതി എന്ന വളളത്തിലെ തൊഴിലാളിയായ പല്ലന പടീറ്റേത്തെ് സുഖദേവ് (70) നെയാണ് കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പൊഴിയില്‍ നിന്നും കടലിലേക്ക് പോകുന്നതിനിടെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അനിയന്‍കുഞ്ഞ്, പ്രകാശന്‍, ബിജു, സന്തോഷ്, മനോജ്, കുഞ്ഞുമോന്‍ എന്നീ തൊഴിലാളികള്‍ നീന്തി രക്ഷപെട്ടു. കാണാതായ സുഖദേവനായി തോട്ടപ്പള്ളി തീരദേശ പോലീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.