തീരദേശ പരിപാലന നിയമത്തിൽ നിന്നും മത്സ്യതൊഴിലാളികളെ ഒഴിവാക്കണം : കെ.സി.വേണുഗോപാൽ

Jaihind Webdesk
Monday, December 10, 2018

KC-Venugopal

പട്ടണക്കാട്: തീരദേശ പരിപാലന നിയമ പരിധിയിൽ നിന്നും കടലോര മത്സ്യതൊഴിലാളികളെ ഒഴിവാക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ഈ ആവശ്യം ഏതൊക്കെ വേദി കിട്ടിയാലും ചർച്ചകളിൽ പങ്കെടുത്താലും ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമം കാരണം ഭവന നിർമ്മാണ പദ്ധതി പ്രകാരം ഒരു വീട് ലഭിച്ചാൽ അത് നിർമ്മിക്കുവാൻ സാധിക്കാത്ത അവസ്ഥയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി അന്ധകാരനഴിയിൽ സംഘടിപ്പിച്ച ‘ആദരം’ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർത്തുങ്കൽ, തൈക്കൽ, അന്ധകാരനഴി, പള്ളിത്തോട് എന്നീ മേഖലകളിൽ നിന്ന് പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 300 മത്സ്യതൊഴിലാളികളെയാണ് ആദരിച്ചത്. യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ അഡ്വ.റ്റി.എച്ച്.സലാം അദ്ധ്യക്ഷത വഹിച്ചു.മുൻ റോ മേധാവി ഹോർമിസ് തരകൻ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, സിനിമാ താരം സാജൻ പള്ളുരുത്തി, സംസ്ഥാന ചെയർമാൻ റഷീദ് പറമ്പൻ, ബിനു ആനന്ദ്, സി.കെ.ഷാജി മോഹൻ, കെ.ആർ.മുരളീധരൻ, അഡ്വ.എസ്.ശരത്, മധു വാവക്കാട്, എസ് എം അൻസാരി, പി.എം രാജേന്ദ്രബാബു, ജയിംസ് ചിങ്കുതറ, സജിമോൾ ഫ്രാൻസിസ്, അനിമോൻ, സനീഷ് പായിക്കാട്, എം.കെ.ജയപാൽ, എം.ആർ.ബിനു മോൻ ,എം.എ.നെൽസൺ,ബി.ഭാസി.സി.ആർ.സാനു തുടങ്ങിയവർ സംസാരിച്ചു.