ഓഖി ഫണ്ട് വിനിയോഗത്തിൽ അടിയന്തര ഓഡിറ്റിങ് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ

Jaihind News Bureau
Friday, November 29, 2019

ഓഖി ഫണ്ട് വിനിയോഗത്തിൽ അടിയന്തര ഓഡിറ്റിങ് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ. ഫണ്ട് ഉപയോഗത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഓഖി ദുരന്തം സംഭവിച്ചിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും മരണപ്പെട്ടവരുടെയോ, കാണാതായവരുടെയോ കൃത്യമായ കണക്കുകൾ നൽക്കാതെ സർക്കാർ കബളിപ്പിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.

വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളി യൂണിയൻ ആരോപണമുന്നയിച്ചിരിക്കുന്നത്. 151 പേരെ കാണാതാവുകയോ, മരണ പ്പെടുകയോ ചെയ്തുവെന്ന് ദുരന്തനിവാരണ അതോറിറ്റി അവകാശപ്പെടുമ്പോൾ, 143 പേർ മാത്രമാണ് മരണപ്പെട്ടതെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. മത്സ്യസംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നതിനായി തീരദേശ വികസന കോർപ്പറേഷന് 4 കോടി രൂപ അനുവധിച്ചെങ്കിലും ഇതിൽ യാതോരു തുടർ നടപടിയും ഉണ്ടായിട്ടില്ല. ഓഖി ഫണ്ടിൽ നിന്നും 46 കോടി രൂപ വൈദ്യുതി വകുപ്പിന് നൽകിയെന്നും വിവരാവകാശ രേഖയിൽ വ്യക്തമാണ്.

മത്സത്തോഴിലാളി സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 25 കോടി രൂപ ഓഖി ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും കേരളത്തിൽ സാറ്റലൈറ്റ് ഫോൺ ലഭിച്ചവരുടെ എണം ആകെ 20 ആണ്. മത്സ്യബന്ധന തോഴിലാളികളിൽ നിന്നുമായി 1500 രൂപ വീതം ഇടക്കിയ ഫിഷറീസ് വകുപ്പ്, നാവിക്ക് ഉപകരണം നൽകിയതാവട്ടെ ആകെ 875 പേർക്കും.

ഓഖി ആസൃതരിൽ ആകെ ജോലി ലഭിച്ചത് 42 പേർക്ക് മാത്രമാണ്. ധനമന്ത്രിയുടെ 2000 കോടി രൂപ ബജറ്റ് പ്രഖ്യാപനവും, വാക്കുകളിൽ ഒതുങ്ങി.
ഈ സാഹചര്യത്തിലാണ് 218 കോടി രൂപയുടെ ഫണ്ട് വിനിയോഗത്തിൽ അടിയന്തിര ഓഡിറ്റ് ആവശ്യപ്പെട്ട് മത്സത്തോഴിലാളി യൂണിയൻ രംഗത്തെത്തിയത്.