മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം; സീതാലക്ഷ്മിയെ ഉപഹാരം നല്‍കി ആദരിച്ച് ഉമ്മൻ ചാണ്ടി

 

കോട്ടയം: സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചങ്ങനാശേരി സ്വദേശി സീതാലക്ഷ്മിക്ക് യൂത്ത് കോണ്‍ഗ്രസിന്‍റെ ആദരം. യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സീതാലക്ഷ്മിയെ ഉപഹാരം നല്‍കി ആദരിച്ചു. റിയാലിറ്റി ഷോയില്‍ പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മെഗാഫൈനലിനൊടുവിലാണ് സീതാലക്ഷ്മിയെ വിജയിയായി പ്രഖ്യാപിച്ചത്.

Comments (0)
Add Comment