വിക്രം ചിത്രം കോബ്രയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

Jaihind News Bureau
Friday, February 28, 2020

തമിഴ് നടൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ കോബ്രയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. വിക്രം ഏഴ് വ്യത്യസ്ത വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്‍റെ റിലീസ്.

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രമിനെ പുതിയ പോസ്റ്ററിൽ കാണാം. ഇമൈക്ക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌റ്റൈലിഷ് ലുക്കിലും പ്രായമുള്ള
തായും വില്ലൻ ലുക്കിലുമെല്ലാം പോസ്റ്ററിൽ വിക്രത്തെ കാണാം. വിക്രം തന്നെയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ഏഴ് ഗെറ്റപ്പുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ആണ് സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത്.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് എ.ആർ.റഹ്മാൻ ആണ് സംഗീതം ഒരുക്കുന്നത്. കോബ്രയ്ക്ക് പുറമേ ധ്രുവ നാട്ട്ചരിതം, മഹാവീർ കർണ, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളാണ് വിക്രത്തിന്റേതായി ഒരുങ്ങുന്നത്.