ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വ്യാപകമായ പരാതികളാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ഉയരുന്നത്. കശ്മീരിലെ പൂഞ്ച് മണ്ഡലത്തില്‍ വോട്ടിങ് മെഷിനീല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനുള്ള ബട്ടണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. നാലാമത്തെ ബട്ടണായിരുന്നു കോണ്‍ഗ്രസിന് എന്നാല്‍ ഈ ഒരു ബട്ടണ്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. ഇതുസംബന്ധിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ബട്ടണ്‍ പ്രവര്‍ത്തിക്കാത്തതിന്റെ കാരണം അറിയില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ മറുപടി. കൂടാതെ ഉത്തര്‍പ്രദേശിലും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബിഎസ്പിക്ക് വോട്ടുകള്‍ ചെയ്യുമ്പോള്‍ പതിയുന്നത് താമര ചിഹ്നത്തിലാണെന്നും വോട്ടര്‍മാര്‍ പറയുന്നത്.
ബിജ്നോര്‍ മണ്ഡലത്തിലെ വോട്ടറാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പരാതി ഉന്നയിച്ചത്. നിരവധി വോട്ടര്‍മാര്‍ പരാതിയുമായി വോട്ടിംഗ് ഓഫീസറെ സമീപിച്ചിട്ടും ഇവിഎം മാറ്റാന്‍ തയ്യാറായില്ലെന്നും വോട്ടര്‍മാര്‍ പറയുന്നു.
വീഡിയോ കാണാം
This BSP voter in Bijnore claims that every time he pressed the elephant symbol, the lotus was blooming! We are verifying the claim.. #IndiaElects pic.twitter.com/5VL3uOCXsb
— Citizen/नागरिक/Dost Rajdeep (@sardesairajdeep) April 11, 2019