BREAKING NEWS: കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ മരിച്ചത് ദുബായില്‍ നിന്നെത്തിയ ആള്‍

Jaihind News Bureau
Saturday, March 28, 2020

കൊച്ചി: കേരളത്തില്‍ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിക്കായിരുന്നു അന്ത്യം.

ദുബായില്‍ നിന്നെത്തിയ ഇയാള്‍ ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു. നേരത്തെ ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. മാർച്ച് 22 നാണ് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഇയാളെ എറണാകുളത്തെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മരിച്ചയാളുടെ ഭാര്യയും ടാക്സി ഡ്രൈവറും രോഗബാധിതരാണ്. രോഗി താമസിച്ച ഫ്ലാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്.